Skip to main content

ശ്രീ ശങ്കരൻ


 

.

ശ്രീ ശങ്കരൻ ശിവഗുരു എന്ന ബ്രാഹ്മണൻ്റെയും ആര്യാ അന്തർജ നത്തിൻ്റെയും പുത്രനായി എ.ഡി.788-ൽ കാലടി എന്ന സ്ഥലത്ത് ജനിച്ചു. കൈപ്പള്ളി ഇല്ലം എന്നാണ് കുടുംബനാമം

കാലടി എന്ന ഗ്രാമം ആദ്യകാലത്ത് "ശശലം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്

കേരളേ ശശലഗ്രാമേവിപ്രപത്ന്യാംദംശത

ഭവിഷ്യതിമഹാദേവോ ശങ്കരാഖൃോ ദ്വിജോത്തമ്."

എന്നാണ് ശങ്കരൻ്റെ ജന്മദേശത്തെക്കുറിച്ച് പറയുന്നത്.

പെരിയാറിലെ നിത്യസ്താനവും, കുലദേവതാ ക്ഷേത്രങ്ങളിലെ ദർശനവും മുടങ്ങിയ അമ്മയുടെ സങ്കട നിവൃത്തിക്കായി ബാലനായ ശങ്കരൻ തൻ്റെ കാൽകൊണ്ട് വരഞ്ഞ് പെരിയാറിനെ ഇല്ലത്തിനടുത്തേക്ക് ഗതി മാറ്റിവിട്ടു. കാൽ കൊണ്ട് വരഞ്ഞ് നദിയുടെ ഗതി മാറ്റിയ ഇടം പിന്നീട് കാലടി എന്ന പേരിൽ പ്രസിദ്ധമായി.

ശ്രീശങ്കരൻ കിഴക്ക് ജഗന്നാഥപുരിയിൽ ഗോവർദ്ധനമഠം, തെക്ക് മൈസൂറിൽ ശ്യഗേരിമഠം, പടിഞ്ഞാറ് ദ്വാരകയിൽ ശാരദാമഠം, വടക്ക് ബദരിയിൽ ജ്യോതിർ മഠവും സ്ഥാപിച്ചു.

ഗോവർദ്ധനമഠത്തിൽ ഋഗ്വേദവും,ശ്യഗേരി മഠത്തിൽ യജുർവേദവും, ജ്യോതിർ മഠത്തിൽ അഥർവ്വവേദവും പ്രചരിപ്പിക്കാൻ വ്യവസ്ഥ ചെയ്തു.

ആചാര്യ സ്വാമികളുടെ ഗുരുനാഥൻ ശ്രീ ഗോവിന്ദഭഗവൽപ്പാദർ എന്ന മഹാനായിരുന്നു.

വിഷ്ണു ശർമ്മനെന്ന ചോളദേശക്കാരനാണ് ശ്രീശങ്കരൻ്റെ ആദ്യ ശിഷ്യൻ. ആ ശിഷ്യന് അദ്ദേഹം സനന്ദൻ എന്ന പേരു നൽകി.

ജന്മനാ മൂകനും, ശങ്കരാചാര്യരുടെ അനുഗ്രഹത്താൽ വാചാലനുമായി മാറിയ വ്യക്തിയാണ് രണ്ടാമത്തെ ശിഷ്യനായ ഹസ്താമലകൻ.

നിരക്ഷരനാണെങ്കിലും നിഷ്കളങ്കമായ ഗുരുഭക്തികൊണ്ട് ആത്മ സാക്ഷാത്കാരം നേടിയ മൂന്നാമത്തെ ശിഷ്യനാണ് തോടകാചാര്യർ. ഇദ്ദേഹത്തിൻ്റെ ആദ്യത്തെ പേര് കഥാനാഥൻ എന്നായിരുന്നു. ഇദ്ദേഹമാണ് തോടകവൃത്തത്തിലുളള തോടകാഷ്ഠകം രചിച്ചത്.

ശ്രീ ശങ്കരൻ്റെ നാലാമത്തെ ശിഷ്യനായിരുന്നു സുരേശ്വരാചാര്യർ. ഒരിക്കൽ ഗംഗാനദിയുടെ കരയിൽ നിൽക്കുകയായിരുന്ന സുരേശ്വരാചാര്യരെ മറുകരയിൽ നിന്ന് ശങ്കാചാര്യർ വിളിക്കുകയുണ്ടായി. അദ്ദേഹം ഗംഗാനദിയുടെ ജല നിരപ്പിലൂടെ നടക്കുമ്പോൾ ഓരോ അടി എടുത്തു വയ്ക്കുമ്പോഴും പാദങ്ങളെ താങ്ങി നിർത്തിക്കൊണ്ട് ഓരോ താമരപ്പൂക്കൾ പൊന്തി വന്നു. അതിനാൽ അദ്ദേഹത്തിന് പത്മപാദർ എന്ന പേരു ലഭിച്ചു.

ശ്രീ ശങ്കരൻ നെല്ലിക്ക ദാനം നൽകിയ സ്ത്രീയുടെ മന - സ്വർണ്ണത്തുമന എന്നും പൊന്നൂർ കോട്ടുമന എന്നും അറിയപ്പെടുന്നു. ആ മന ഇന്നും സമ്പൽ സമൃദ്ധമായി നിലകൊള്ളുന്നു.


Published by: Prakash g Nath on behalf of : Chenkody Shri..Surveswaran ji & Manjalumoodu Shri.Dhamodharan ji.


Comments