Skip to main content

Posts

Showing posts from July, 2022

വാത്മീകി

വാത്മീകി“ ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും  ബ്രഹ്മകർമ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാൻ” ശ്രദ്ധാവതി നഗരത്തിൽ വരുണദേവൻ്റെ പത്താമത്തെ പുത്രനായി പിറന്നവനാണ് വാത്മീകി . ശിശു ജനിച്ച ഉടനെ തന്നെ അരമന ജ്യോത്സ്യനെ കൊണ്ട് വരുണൻ ജാതകം കുറിച്ചു. അതിൻ പ്രകാരം ജോത്സ്യൻ പറഞ്ഞു ശിശുവിൻ്റെ വലതു തോളിൻ്റെ പിൻ ഭാഗത്ത് മത്സ്യാകൃതിയിലുള്ള കറുത്ത മറുക് ഉണ്ടായിരിക്കുവാൻ സാദ്ധ്യതയുണ്ട്. അപ്രകാരം ഉണ്ടെങ്കിൽ വിയോഗ ദുഃഖമാണ് ഫലം. ജനനം ശകടയോഗത്തിലാകയാൽ കുലധർമ്മവും ആചാരവും വെടിഞ്ഞ് നീചകൃത്യങ്ങളിൽ വ്യാപൃതനാകുവാനും സാദ്ധ്യതകൾ കാണുന്നു. യോഗകാരകനായ ഗുരു, ജ്ഞാനദായകനായ ബുധനുമായി ബലവാനായി സ്ഥിതി ചെയ്യുന്നതിനാൽ ഈശ്വരാധീനത്താൽ വിഖ്യാതനായി ഭവിക്കുന്നതിനുള്ള ഉപരിയോഗവും കാണുന്നുണ്ട്. ഇതായിരുന്നു നവജാത ശിശുവിൻ്റെ സാമാന്യജാതക ഫലം. ഈ സമയം വരുണ രാജധാനിയിലെത്തിയ നാരദൻ വരുണൻ്റെ ദുഃഖം കണ്ട് ഇങ്ങനെ പറഞ്ഞു. ഒരാൾ എന്തായിത്തീരണമെന്ന് തീരുമാനിക്കുന്നത് ഈശ്വരനാണ്. അങ്ങയുടെ പുത്രൻ നാളെയുടെ വരപ്രസാദമാണ്. ലോകം ഉള്ളിടത്തോളം കാലം ഈ കു ഞ്ഞിൻ്റെ പേരും പെരുമയും നിലനിൽക്കുകയും ചെയ്യും. വരുണ രാജധാനിയിൽ നിന്ന് പോയ നാരദൻ ചെന്നത് അഗ്നിദേവൻ്റെ നഗരമായ തേജോവത...

പിതൃതർപ്പണ പുണ്യവുമായി ചെറുവല്ലൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

  പിതൃതർപ്പണ പുണ്യവുമായി  ചെറുവല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.   പിതൃക്കളുടെ സ്മരണയും പേറി ഒരു കർക്കിടക വാവ് -അമാവാസി ദിനം കൂടി കടന്നു വരുന്നു. പിതൃക്കളുടെ ആത്മശാന്തിക്കായി  പുണ്യ തീർത്ഥങ്ങളിൽ ബലി അർപ്പിക്കുന്ന ദിനം. ധർമ്മശാസ്ത്രം  അനുസരിച്ചു ഗൃഹസ്ഥർ അനുഷ്ഠിക്കേണ്ട പഞ്ച മഹാ യജ്ഞങ്ങളിൽ ഒന്നാണ് പിതൃയജ്ഞം. മരിച്ചു  പോയവരെ ആരാധിക്കുന്ന പിതൃപൂജാ സമ്പ്രദായത്തിലെ പ്രധാന ചടങ്ങാണ് ശ്രാദ്ധം . പിതൃക്കൾക്ക്  മോക്ഷം ലഭിക്കുവാനും അവരുടെ അനുഗ്രഹം വന്നു ചേരാനുമാണ് ശ്രാദ്ധ ചടങ്ങുകൾ . കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ്    ചെറുവല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ചേര രാജ വംശത്തിൻ്റെ  കാലഘട്ടത്തിൽ  നിർമിച്ച അതിപുരാതനമായ വൈഷ്ണവ കേന്ദ്രം . കാലഘട്ടത്തിൻ്റെ  ജീർണതയിൽ  നിന്നും പുനരുജ്ജീവിപ്പിക്കപ്പെട്ടു ഇന്നൊരു സനാതന ധർമ്മ ആത്മീയ തീർത്ഥാടന കേന്ദ്രമായി  നിലകൊള്ളുന്നു .  പിതൃക്കൾക്ക് മോക്ഷ ഭൂമിയായിപരിലസിക്കുന്ന,പിതൃക്കൾക്ക് മോക്ഷമേകുന്ന,വൈഷ്ണവ ചൈതന്യം നിറഞ്ഞു നിൽക്കുന്ന  ചെറുവല്ലൂർ ഉണ്...

ശ്രീരാമചന്ദ്രവരാഷ്ടകം

രാമായണത്തെ അറിയുക ; രാ മ നേയും . .. ശ്രീരാമചന്ദ്ര വരാഷ്ട കം (ശ്രീരാമ ദേവൻ്റെ പട്ടാഭിഷേക സമയത്ത് ശ്രീ പരമേശ്വരൻ ചൊല്ലിയ ഈ ശ്രീരാമചന്ദ്രവരാഷ്ടകം നിത്യവും ചൊല്ലുന്നതും, രാമായണ മാസക്കാലത്ത് നെയ് വിളക്ക്  കൊളുത്തി പ്രാർത്ഥിക്കുന്നതും, അഭീഷ്ടദായകവും ഐശ്വര്യപ്രദവുമാകുന്നു.) സുഗ്രീവമിത്രം  പരമം പവിത്രം  സീതാകളത്രം നവമേഘ ഗാത്രം  കാരുണ്യപാത്രം  ശതപത്ര നേത്രം  ശ്രീരാമചന്ദ്രം സതതം നമാമി സംസാരപാരം നിഗമപ്രചാരം ധർമ്മാവതാരം ഹൃതഭൂമി ഭാരം    സദാ വികാരം സുരസിന്ധുസാരം   ശ്രീരാമചന്ദ്രം സതതം നമാമി ലക്ഷ്മീ വിലാസം ജഗതാം നിവാസം ലങ്കാവിനാശം ഭുവന പ്രകാശം   ഭൂദേവവാസം ശരഭിന്ദു ഹാസം ശ്രീരാമചന്ദ്രം സതതം നമാമി   മന്ദാരമാലം വചനേരസാലം ഗുണൈർ വിശാലം  ഹൃതസപ്തതാലം ക്രവ്യാദകാലം സുരലോകപാലം   ശ്രീരാമചന്ദ്രം സതതം നമാമി വേദാന്തഗാനം സകലൈഃ  സമാനം   ഹതാരിമാനം ത്രിദശ പ്രധാനം    ഗജേന്ദ്രയാനം വിഗതാവസാനം ശ്രീരാമചന്ദ്രം സതതം നമാമി  ശ്യാമാഭിരാമം നയനാഭിരാമം ഗുണാഭിരാമം വചനാഭിരാമം വിശ്വപ്രണാമം കൃതഭക്തകാമം  ശ്രീരാമചന്ദ്രം സ...

ദേവികോട് ശ്രീ ഭദ്രകാളി ദേവിക്ഷേത്രം

  ദേവികോട് ശ്രീ ഭദ്രകാളി ദേവിക്ഷേത്രം  കന്യാകുമാരി ജില്ലയിൽ വിളവൻകോട് താലൂക്കിൽ ഉൾപ്പെട്ട  ദേവികോട്  ഗ്രാമത്തിൽ ആശ്രിതർക്ക് അഭയം അരുളി സർവ്വാഭരണ വിഭൂഷിതയായി ശ്രീ ഭദ്രകാളി ദേവി വാണരുളുന്ന  പുണ്യ സങ്കേതമാണ് ദേവികോട് ശ്രീ ഭദ്രകാളി ദേവിക്ഷേത്രം. ഏകദേശം അര നൂറ്റിലേറെയായി ഇവിടെ ദേവി പൂജ നടന്നു വരുന്നു . പണ്ട് പാവൂർ പറമ്പിൽ പച്ചപ്പന്തലിൽ ദേവിയെ പാട്ടുപാടി വിളിച്ചു വരുത്തി  കുടിയിരുത്തി   കാരണന്മാരാൽ തുടങ്ങി വയ്ക്കപ്പെട്ട  ആചാര അനുഷ്ടാനങ്ങൾ പിൽക്കാലത്ത് പാടങ്ങളിൽ നിന്നും പാടങ്ങളിലേക്കു മാറി മാറി എത്തിപ്പെടുകയും  ദേവി പൂജ നടത്തുകയും,ഒടുവിൽ കോവൂർ പറമ്പിൽ എത്തിച്ചേരുകയും ചെയ്തു .ഒടുവിൽ ദേവിക്ക് ഒരു ക്ഷേത്രം പണിയുന്നതിൻ്റെ  ആവശ്യകത ദേവി ഭക്തജനങ്ങളിൽ ഉണർത്തിക്കുകയും ചെയ്തു . അതനുസരിച്ചു അന്നത്തെ ദേവി ഭക്തർ ഒരു കൂട്ടായ്മ രൂപികരിച്ചു ക്ഷേത്ര നിർമാണത്തെ കുറിച്ച് ആലോചിക്കുകയും , അതിനെ തുടർന്ന് ക്ഷേത്ര നിർമാണ പ്രവൃത്തികൾ തുടങ്ങുകയും ചെയ്തു.അങ്ങനെ ദേവിക്ക് ദേവികോടിൻ്റെ  ഹൃദയ ഭാഗത്തു ഒരു ചെറിയ ക്ഷേത്രം നിർമിച്ചു ,തിരുമുടി പ്രതിഷ്ഠ നടത്തി നിത...

ശ്രീ ശങ്കരൻ

  . ശ്രീ ശങ്കരൻ ശിവഗുരു എന്ന ബ്രാഹ്മണൻ്റെയും ആര്യാ അന്തർജ നത്തിൻ്റെയും പുത്രനായി എ.ഡി.788-ൽ കാലടി എന്ന സ്ഥലത്ത് ജനിച്ചു. കൈപ്പള്ളി ഇല്ലം എന്നാണ് കുടുംബനാമം കാലടി എ ന്ന ഗ്രാമം ആദ്യകാലത്ത് "ശശലം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് കേരളേ ശശല ഗ്രാമേവിപ്രപത്ന്യാം മ ദംശത ഭവിഷ്യ തി മഹാദേവോ ശങ്കരാ ഖൃോ ദ്വിജോത്തമ്." എന്നാണ് ശങ്കരൻ്റെ ജന്മദേശത്തെക്കുറിച്ച് പറയുന്നത്. പെരിയാറിലെ നിത്യസ്താനവും, കുലദേവതാ ക്ഷേത്രങ്ങളിലെ ദർശനവും മുടങ്ങിയ അമ്മയുടെ സങ്കട നിവൃത്തിക്കായി ബാലനായ ശങ്കരൻ തൻ്റെ കാൽകൊണ്ട് വരഞ്ഞ് പെരിയാറിനെ ഇല്ലത്തിനടുത്തേക്ക് ഗതി മാറ്റിവിട്ടു. കാൽ കൊണ്ട് വരഞ്ഞ് നദിയുടെ ഗതി മാറ്റിയ ഇടം പിന്നീട് കാലടി എന്ന പേരിൽ പ്രസിദ്ധമായി. ശ്രീശങ്കരൻ കിഴക്ക് ജഗന്നാഥപുരിയിൽ ഗോവർദ്ധനമഠം , തെക്ക് മൈസൂറിൽ ശ്യഗേരിമഠം , പടിഞ്ഞാറ് ദ്വാരകയിൽ ശാരദാമഠം , വടക്ക് ബദരിയിൽ ജ്യോതിർ മഠവും സ്ഥാപിച്ചു. ഗോവർദ്ധനമഠത്തിൽ ഋഗ്വേദവും ,ശ്യഗേരി മഠത്തിൽ യജുർവേദവും , ജ്യോതിർ മഠത്തിൽ അഥർവ്വവേദവും പ്രചരിപ്പിക്കാൻ വ്യവസ്ഥ ചെയ്തു. ആചാര്യ സ്വാമികളുടെ ഗുരുനാഥൻ ശ്രീ ഗോവിന്ദഭഗവൽപ്പാദർ എന്ന മഹാനായിരുന്നു. വിഷ്ണു ശർമ്മ നെന...

കന്യാകുമാരി ജില്ലയിലെ ശിവാലയ ഓട്ടം

  കുംഭമാസത്തിലെ ശിവരാത്രിയോടനുബന്ധിച്ച് തെക്കൻ തിരുവിതാംകൂറിലുളള പന്ത്രണ്ടു ശിവാലയങ്ങളിലുമായി നടത്തുന്ന ഒരാചാരമാണ് ശിവാലയ ഓട്ടം. ഗോവിന്ദ - ഗോപാല എന്നു വിളിച്ചുകൊണ്ട് രണ്ടു രാത്രിയും ഒരു പകലും കൊണ്ട് ഈ ശിവക്ഷേത്രങ്ങളിലെല്ലാം ഓടിയെത്തുന്ന ഒരു ചടങ്ങാണിത്. ശിവക്ഷേത്രങ്ങളിൽ വൈഷ്ണവ നാമമുച്ചരിച്ച് നടത്തുന്ന കർമ്മം. ശൈവ വൈഷ്ണവത്തിൻ്റെ ഒത്തു ചേരൽ എന്നുവേണം ഇതിനെ കാണാൻ. ഇതിനു പുറകിലൊരു ഐതീഹ്യമുണ്ട്. ശിവഭക്തനായ വ്യാഘ്രപാദമുനി മുജ്ജന്മത്തിൽ ഗൗതമ മുനിയായിരുന്നു. അദ്ദേഹം ശിവനെ ദീർഘ കാലം തപസ്സുചെയ്ത് രണ്ടു വരങ്ങൾ നേടി. അതിലൊന്ന് ശിവപൂജയ്ക്ക് പോറലേൽക്കാതെ പൂക്കൾ പറിക്കാനായിട്ട് കൈ നഖങ്ങളിൽ കണ്ണ് വേണം. മറ്റൊന്ന് ഏതു മരത്തിലും കയറി പൂജയ്ക്കു വേണ്ടുന്ന പൂക്കൾ ശേഖരിക്കാനായി പുലിയെപ്പോലെ നഖങ്ങളുളള പാദങ്ങൾ.ശിവൻ്റെ അനു ഗ്രഹത്താൽ ഈ രണ്ടു വരങ്ങളും ലഭിച്ചതോടെ അദ്ദേഹം വ്യാഘപാദ മഹർഷിയായി. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് പാണ്ഡവർ നടത്തുന്ന  അശ്വമേധത്തിന് വ്യാഘപാദ മഹർഷിയെ മുഖ്യ അഥിതിയാക്കാൻ ശ്രീകൃഷ്ണൻ അഭിപ്രായപ്പെട്ടു. ശിവൻ്റെ മാഹാത്മ്യം - ശ്രീകൃഷ്ണനു ചൊല്ലിക്കൊടുത്ത ഉപമന്യുവിൻ്റെയും അനുജൻ ധൗമ്യൻ്റെയും പിതാവാണ്...

കൂവള വൄക്ഷം

  കൂവളം   വില്ല്വം, മാലൂരം, ശാണ്ഡില്യം, ശൈലൂഷം, ശ്രീഫലം, ശിവദ്രുമം, മഹാകപിത്ഥ, മംഗല്യ, സദാഫല എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവർക്ക് കൂവളം പരമ പവിത്രമായ ഒരു പുണ്യവൄക്ഷമാണ്. കൂവള വൃക്ഷത്തെ കാണുന്നതുതന്നെ പുണ്യമായി കരുതുന്നു. മൂന്നു ദളങ്ങൾ കൂടിയതാണ് കൂവളത്തില. അത് സത്വ രജോ തമോ ഗുണങ്ങളേയും ശിവന്റെ ആയുധമായ ത്രിശൂലത്തേയും, മൂന്നു കണ്ണുകളേയും പ്രതിനിധീ കരിക്കുന്നതാണ്. സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ പ്രതിരൂപമായിട്ടാണ് പുരാണങ്ങളിൽ കൂവളത്തെ വിവരിച്ചിരിക്കുന്നത്. കൂവളം ഉണ്ടായതിനു പി ന്നിൽ ഒരു കഥയുണ്ട്. വിഷ്ണു പത്നിയായ ലക്ഷ്മീദേവി നിത്യവും ശിവപൂജ ചെയ്തിരുന്നത് ആയിരം താമരപൂക്കൾ കൊണ്ടായിരുന്നു. ഒരു ദിവസം പൂജാസമയത്ത് ആയിരം പൂക്കളിൽ രണ്ടെണ്ണം കുറവായി കണ്ടു. ദേവിക്ക് സങ്കടവും അമ്പരപ്പും കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ ദുഖിച്ചു നിൽക്കുമ്പോൾ ഭർത്താവായ വിഷ്ണുവിന്റെ വാക്കുകൾ ഓർമ്മ വന്നു. പലപ്പോഴും വിഷ്ണു  ദേവിയുടെ മനോഹരങ്ങളായ കുചങ്ങളെ താമരമൊട്ടുകളോട് ഉപമിച്ച് വർണ്ണിക്കാറുണ്ടായിരുന്നു. അതിനായി കുറവു വന്ന രണ്ടു താമരപ്പൂക്കൾക്കു പകരമായി തന്റെ കുചങ്ങളെ മുറിച്ച് പൂജചെയ്യാൻ തീരുമാനിച്ചു .ഒന്നിന...

കർക്കടകവാവ് അമാവാസി- പിതൃ തർപ്പണം

ഹരിശ്രീ ഗണപതയേ നമ കർക്കടകവാവ്- അമാവാസി പിതൃ തർപ്പണം  ബലിചെയ്യുവാൻ ഉദ്ദേശിക്കുന്ന സ്ഥലം വൃത്തിയാക്കി ചാണകം മെഴുകിയോ/തളിച്ചോ ശുദ്ധമാക്കുക. തെക്കു ദിക്ക്:  സൂര്യന് അഭിമുഖമായി നിന്ന് വലത്തോട്ട് കാൽ ഭാഗം ചുറ്റി നിൽക്കുന്ന ഭാഗം തെക്ക് ദിക്ക്. മന്ത്രങ്ങൾ സ്ഫുടതയോടെ പറയുവാനുള്ളതിനാൽ ബലി തർപ്പണത്തിന് മുൻപായി മന്ത്രങ്ങൾ ഒന്നോ രണ്ടോ പ്രാവശ്യം വായിക്കുന്നത് ഉചിതം. വായിക്കാൻ അറിയാത്തവർക്ക് മറ്റുള്ളവരുടെ സഹായത്തോടെ ചെയ്യാവുന്നതാണ്.  ബലിച്ചോർ നിർമ്മിക്കുന്ന വിധം കുളിച്ച് ശുദ്ധമായ ശേഷം കർമ്മങ്ങൾ തുടങ്ങുക.  ചെമ്പുപാത്രത്തിൽ (നിർബന്ധമില്ല) പാകത്തിന് വെള്ളം എടുത്ത് അടുപ്പത്ത് വയ്ക്കുക. . അരിയും എള്ളും കഴുകി വൃത്തിയാക്കി രണ്ടു കൈകൊണ്ടും വാരിയെടുത്ത്  " മമ പിതൃ തൃപ്ത്യാർത്ഥം    അമാവാസി പിണ്ഡ പ്രധാന പുജാം കാരിഷ്യേ  "   എന്ന് പ്രാർത്ഥിച്ച് പാത്രത്തിൽ സമർപ്പിക്കുക. വെള്ളം തിളച്ച് കഴിഞ്ഞശേഷം പാകത്തിന് പശുവിൻ നെയ്യ്. ശർക്കര, തേൻ, പാൽ, പഴം, പാവക്ക, കോവക്കാ, പയർ തുടങ്ങിയവ ചേർത്ത് നന്നായി വേവിച്ചു വറ്റിച്ചു തുമ്പിലയിൽ പരത്തി വയ്ക്കുക . ബലിതർപ്പണം  ചെയ്യുന്ന രീതി ആവ...

വിവേകാനന്ദവാണി

  വിവേകാ നന്ദവാണി ഈ ജീവിതം എത്ര  നാളേയ്ക്കുണ്ട്  നിങ്ങൾ ഇങ്ങോട്ടു  വന്ന സ്ഥിതിക്ക്  ഒരടയാളം  ബാക്കിയിട്ടു പോകൂ . അല്ലെങ്കിൽ നിങ്ങളും  ഈ  കല്ലും മരങ്ങളും   തമ്മിൽ എന്തു  വിത്യാസം . അവയും ഉണ്ടാകുന്നു ...ജീർണിക്കുന്നു  ....നശിക്കുന്നു . പൂജനീയ.വിവേകാനന്ദ സ്വാമി  തൃപ്പാദങ്ങൾ  Published by : Prakash g Nath on behalf of : Chenkody Shri..Surveswaran ji & Manjalumoodu Shri.Dhamodharan ji.

മാധവീയം

മാധവീയം - സനാതന  ധർമ്മ  തത്വ സമീക്ഷ . വേദ - പുരാണ - ഇതിഹാസങ്ങളിലൂടെ  ഒരു തീർത്ഥ  യാത്ര... . ആത്മീയ ആചാര്യന്മാരായ    ശ്രീ .ചെങ്കോടി സർവ്വേശ്വരൻജി [തിരുവട്ടാർ, കന്യാകുമാരി ജില്ല]  , ശ്രീ .ദാമോധരൻജി [മഞ്ഞാലുമൂട് ,കന്യാകുമാരി  ജില്ല ]. രണ്ടു മഹാത്മാക്കൾ  തമ്മിലുള്ള ആത്മീയ സംവാദത്തിൽ നിന്നും വീണുകിട്ടിയ ആത്മീയ  ജ്ഞാന  മുത്തുകൾ . ഈ  അറിവുകൾ ആർക്കെങ്കിലും  ഉപകരിക്കുമെന്നുള്ള പ്രത്യാശയിൽ ഒരു ചെറിയ  ഉദ്യമം  Publishe by: Prakash g Nath