Skip to main content

പിതൃതർപ്പണ പുണ്യവുമായി ചെറുവല്ലൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

 


പിതൃതർപ്പണ പുണ്യവുമായി 

ചെറുവല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. 


പിതൃക്കളുടെ സ്മരണയും പേറി ഒരു കർക്കിടക വാവ് -അമാവാസി ദിനം കൂടി കടന്നു വരുന്നു.

പിതൃക്കളുടെ ആത്മശാന്തിക്കായി  പുണ്യ തീർത്ഥങ്ങളിൽ ബലി അർപ്പിക്കുന്ന ദിനം.

ധർമ്മശാസ്ത്രം  അനുസരിച്ചു ഗൃഹസ്ഥർ അനുഷ്ഠിക്കേണ്ട പഞ്ച മഹാ യജ്ഞങ്ങളിൽ ഒന്നാണ് പിതൃയജ്ഞം.

മരിച്ചു  പോയവരെ ആരാധിക്കുന്ന പിതൃപൂജാ സമ്പ്രദായത്തിലെ പ്രധാന ചടങ്ങാണ് ശ്രാദ്ധം .

പിതൃക്കൾക്ക്  മോക്ഷം ലഭിക്കുവാനും അവരുടെ അനുഗ്രഹം വന്നു ചേരാനുമാണ് ശ്രാദ്ധ ചടങ്ങുകൾ .

കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ്   ചെറുവല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.

ചേര രാജ വംശത്തിൻ്റെ  കാലഘട്ടത്തിൽ  നിർമിച്ച അതിപുരാതനമായ വൈഷ്ണവ കേന്ദ്രം .

കാലഘട്ടത്തിൻ്റെ  ജീർണതയിൽ  നിന്നും പുനരുജ്ജീവിപ്പിക്കപ്പെട്ടു ഇന്നൊരു സനാതന ധർമ്മ ആത്മീയ തീർത്ഥാടന കേന്ദ്രമായി  നിലകൊള്ളുന്നു .

 പിതൃക്കൾക്ക് മോക്ഷ ഭൂമിയായിപരിലസിക്കുന്ന,പിതൃക്കൾക്ക് മോക്ഷമേകുന്ന,വൈഷ്ണവ ചൈതന്യം നിറഞ്ഞു നിൽക്കുന്ന  ചെറുവല്ലൂർ ഉണ്ണിക്കണ്ണൻ്റെ   ക്ഷേത്രവും,അതിനെ ചുറ്റി വളഞ്ഞു ഒഴുകുന്ന പരമ പവിത്രമായ മുല്ലയാറും .

കർക്കിടക വാവ്  അമാവാസിയോടനുബന്ധിച്ച്   ആയിരങ്ങളാണ് എല്ലാ കൊല്ലവും പിതൃതർപ്പണത്തിനായി ഈ സന്നിധിയിൽ എത്തിച്ചേരുന്നത് .

തീർത്ഥ സ്ഥാനത്ത് ബലി അർപ്പിച്ച് ക്ഷേത്ര ശ്രീലകത്തിൽ എത്തി ഭഗവാൻ ഉണ്ണിക്കണ്ണനെ  തൊഴുതു പ്രാർത്ഥിച്ചാൽ  പിതൃക്കൾക്ക് മോക്ഷവും തങ്ങൾക്കു  ശ്രേയസ്സും  ഉണ്ടാകുമെന്നു ഭക്തജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

ചെറുവല്ലൂർ ശ്രീകൃഷ്ണ സേവാ സംഘത്തിൻ്റെ  ആഭിമുഖ്യത്തിൽ  കർക്കിടക വാവ് അമാവാസി പിതൃ തർപ്പണത്തിനു വേണ്ട വിപുലമായ ഒരുക്കങ്ങളാണ്  ക്ഷേത്രസന്നിധിയിൽ   ഏർപ്പെടുത്തിയിരിക്കുന്നത്  .

കർക്കിടക വാവ് ദിവസം പിതൃക്കൾക്ക് ചെയ്യുന്ന ശ്രദ്ധമൂട്ടൽ  പിതൃക്കൾക്ക് ഒരു വർഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ്  പ്രമാണം .

Published by prakash

Comments

Popular posts from this blog

ശ്രീ ശങ്കരൻ

  . ശ്രീ ശങ്കരൻ ശിവഗുരു എന്ന ബ്രാഹ്മണൻ്റെയും ആര്യാ അന്തർജ നത്തിൻ്റെയും പുത്രനായി എ.ഡി.788-ൽ കാലടി എന്ന സ്ഥലത്ത് ജനിച്ചു. കൈപ്പള്ളി ഇല്ലം എന്നാണ് കുടുംബനാമം കാലടി എ ന്ന ഗ്രാമം ആദ്യകാലത്ത് "ശശലം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് കേരളേ ശശല ഗ്രാമേവിപ്രപത്ന്യാം മ ദംശത ഭവിഷ്യ തി മഹാദേവോ ശങ്കരാ ഖൃോ ദ്വിജോത്തമ്." എന്നാണ് ശങ്കരൻ്റെ ജന്മദേശത്തെക്കുറിച്ച് പറയുന്നത്. പെരിയാറിലെ നിത്യസ്താനവും, കുലദേവതാ ക്ഷേത്രങ്ങളിലെ ദർശനവും മുടങ്ങിയ അമ്മയുടെ സങ്കട നിവൃത്തിക്കായി ബാലനായ ശങ്കരൻ തൻ്റെ കാൽകൊണ്ട് വരഞ്ഞ് പെരിയാറിനെ ഇല്ലത്തിനടുത്തേക്ക് ഗതി മാറ്റിവിട്ടു. കാൽ കൊണ്ട് വരഞ്ഞ് നദിയുടെ ഗതി മാറ്റിയ ഇടം പിന്നീട് കാലടി എന്ന പേരിൽ പ്രസിദ്ധമായി. ശ്രീശങ്കരൻ കിഴക്ക് ജഗന്നാഥപുരിയിൽ ഗോവർദ്ധനമഠം , തെക്ക് മൈസൂറിൽ ശ്യഗേരിമഠം , പടിഞ്ഞാറ് ദ്വാരകയിൽ ശാരദാമഠം , വടക്ക് ബദരിയിൽ ജ്യോതിർ മഠവും സ്ഥാപിച്ചു. ഗോവർദ്ധനമഠത്തിൽ ഋഗ്വേദവും ,ശ്യഗേരി മഠത്തിൽ യജുർവേദവും , ജ്യോതിർ മഠത്തിൽ അഥർവ്വവേദവും പ്രചരിപ്പിക്കാൻ വ്യവസ്ഥ ചെയ്തു. ആചാര്യ സ്വാമികളുടെ ഗുരുനാഥൻ ശ്രീ ഗോവിന്ദഭഗവൽപ്പാദർ എന്ന മഹാനായിരുന്നു. വിഷ്ണു ശർമ്മ നെന...