ദേവികോട് ശ്രീ ഭദ്രകാളി ദേവിക്ഷേത്രം
കന്യാകുമാരി ജില്ലയിൽ വിളവൻകോട് താലൂക്കിൽ ഉൾപ്പെട്ട ദേവികോട് ഗ്രാമത്തിൽ ആശ്രിതർക്ക് അഭയം അരുളി സർവ്വാഭരണ വിഭൂഷിതയായി ശ്രീ ഭദ്രകാളി ദേവി വാണരുളുന്ന പുണ്യ സങ്കേതമാണ് ദേവികോട് ശ്രീ ഭദ്രകാളി ദേവിക്ഷേത്രം.
ഏകദേശം അര നൂറ്റിലേറെയായി ഇവിടെ ദേവി പൂജ നടന്നു വരുന്നു .
പണ്ട് പാവൂർ പറമ്പിൽ പച്ചപ്പന്തലിൽ ദേവിയെ പാട്ടുപാടി വിളിച്ചു വരുത്തി കുടിയിരുത്തി കാരണന്മാരാൽ തുടങ്ങി വയ്ക്കപ്പെട്ട ആചാര അനുഷ്ടാനങ്ങൾ പിൽക്കാലത്ത് പാടങ്ങളിൽ നിന്നും പാടങ്ങളിലേക്കു മാറി മാറി എത്തിപ്പെടുകയും ദേവി പൂജ നടത്തുകയും,ഒടുവിൽ കോവൂർ പറമ്പിൽ എത്തിച്ചേരുകയും ചെയ്തു .ഒടുവിൽ ദേവിക്ക് ഒരു ക്ഷേത്രം പണിയുന്നതിൻ്റെ ആവശ്യകത ദേവി ഭക്തജനങ്ങളിൽ ഉണർത്തിക്കുകയും ചെയ്തു .
അതനുസരിച്ചു അന്നത്തെ ദേവി ഭക്തർ ഒരു കൂട്ടായ്മ രൂപികരിച്ചു ക്ഷേത്ര നിർമാണത്തെ കുറിച്ച് ആലോചിക്കുകയും , അതിനെ തുടർന്ന് ക്ഷേത്ര നിർമാണ പ്രവൃത്തികൾ തുടങ്ങുകയും ചെയ്തു.അങ്ങനെ ദേവിക്ക് ദേവികോടിൻ്റെ ഹൃദയ ഭാഗത്തു ഒരു ചെറിയ ക്ഷേത്രം നിർമിച്ചു ,തിരുമുടി പ്രതിഷ്ഠ നടത്തി നിത്യ -നിദാന പൂജകളും , വര്ഷത്തിലൊരിക്കൽ ഉത്സവവും നടത്തി പോന്നിരുന്നു.
പിൽക്കാലത്തു ഭക്തജനങ്ങളുടെ അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമായി വാസ്തു ശാസ്ത്ര രീതിയിൽ ദേവിക്ക് പുതിയ ക്ഷേത്രസമുച്ചയം പണികഴിപ്പിച്ചു , ദേവിയുടെയും ,ഉപദേവതകളുടെയും പ്രതിഷ്ഠയും കുംഭാഭിഷേകവും നടത്തുകയുണ്ടായി .
പ്രധാന ദേവത ശ്രീ ഭദ്രകാളി ദേവിയും , ഉപദേവതകളായി ശ്രീ ഗണപതി,ശ്രീ ശാസ്താവ് ,ശ്രീ നാഗർ ,യോഗീശ്വരൻ ,മന്ത്ര മൂർത്തി ,യക്ഷിഅമ്മ തുടങ്ങിയവയുമാണ് ഇവിടത്തെ പ്രതിഷ്ഠകൾ .
കൂടാതെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം കണ്ടു വരുന്ന നവഗ്രഹ ക്ഷേത്രം ഇവടെ നിർമ്മിച്ചിട്ടുണ്ട് .
ആഴ്ചയിൽ എല്ലാ വെള്ളിയും ചൊവ്വയും , കൂടാതെ എല്ലാ വിശേഷ ദിനങ്ങളിലും പൂജകൾ നടന്നു വരുന്നു .
കൂടാതെ വർഷം തോറും വൃശ്ചികം ഒന്നാം തിയതി മുതൽ 41 ദിനങ്ങൾ നീണ്ടു നിൽക്കുന്ന മണ്ഡലകാല ചിറപ്പ് മഹോത്സവവും നടന്നു വരുന്നു.
വർഷത്തിലൊരിക്കൽ കുംഭ മാസത്തിലെ ഭരണി നക്ഷത്രത്തിനു തൃക്കൊടിയേറ്റോടെ സമാരംഭിച്ചു 7 ദിനങ്ങളിൽ ആയി ആചരിക്കുന്ന കാളിയൂട്ടു മഹോത്സവം ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ് .
ഉത്സവ കാല ദിനങ്ങളിൽ ദേവിക്കും ഉപ ദേവതകൾക്കും വിശേഷാൽ പൂജകളും വഴിപാടുകളും നടത്തി വരുന്നു.
ഭക്തിയുടെ ലഹരിയിൽ താള -മേള -വാദ്യ- ഘോഷ ങ്ങളുടെ അകമ്പടിയോടെ 7 ദിന രാത്രങ്ങളിൽ നടന്നു വരുന്ന കാളിയൂട്ട് മഹോത്സവത്തിന് അത്യ അപൂർവ്വമായ ഭക്ത ജന തിരക്കാണ് അനുഭവപ്പെടുന്നത്.
തിരു ഉത്സവത്തിനു നാന്ദി കുറിച്ച് കൊണ്ട് നടക്കുന്ന കൊടിമര ഘോഷയാത്ര വേറിട്ട ഒരു കാഴ്ച തന്നെ ആണ് .
യുവ ജനതയുടെ സാന്നിധ്യം കൊണ്ടും , കിലോമീറ്ററുകളോളം കൊടിമരത്തിനെ മഞ്ഞ വെള്ളത്തിൽ നീറാടിച്ചു ചുമന്നു കൊണ്ട് വരുന്നതും ,പാതയ്ക്ക് ഇരു വശത്ത് നിന്ന് കൊണ്ട് ഭക്ത ജനങ്ങൾ മഞ്ഞ വെള്ളത്താൽ കൊടി മരത്തിനെ നീറാടിക്കുന്നതും ഒരു കാഴ്ച തന്നെ ആണ് .
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവീകോട്ടമ്മയുടെ മുന്നിൽ ഭക്ത ജനങ്ങൾ വിവിധ നേർച്ചകളും വഴിപാടുകളും നടത്തിപ്പോരുന്നു
തിരു ഉത്സവ സമാപനത്തോടനുബന്ധിച്ചു ആയിരങ്ങൾ പങ്കെടുക്കുന്ന അമ്മത്തിരുമുടി എഴുന്നള്ളിച്ചു കൊണ്ടുള്ള കുത്തിയോട്ടം ,താലപ്പൊലി ഘോഷയാത്ര ഭക്തജന മാനസങ്ങളെ ഭക്തിയുടെ പാരമ്യത്തിൽ എത്തിക്കുന്നു .
ഉത്സവ കാലങ്ങളിൽ നടക്കുന്ന അന്നദാനം , സമൂഹ പൊങ്കാല തുടങ്ങിയവയിലും അപൂർവമായ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത് .
കാളിയൂട്ട് മഹോത്സവത്തിന് ക്ഷേത്ര തന്ത്രി നെയ്യാറ്റിൻകര പുത്തൻ മഠത്തിൽ ബ്രഹ്മശ്രീ .ലക്ഷ്മി നാരായണൻ പോറ്റി മുഖ്യ കാർമികത്വം വഹിക്കുന്നു.
നിത്യ നിതാന പൂജകൾക്കും ,കാളിയൂട്ട് പൂജകൾക്കും ശ്രീ. രഞ്ജിത് പോറ്റി,ആറയൂർ അവർകൾ മുഖ്യ കാർമികത്വം വഹിക്കുന്നു.
ജാതി മത ഭേത മില്ലാതെ എല്ലാപേരും ഒത്തുകൂടുന്ന ഈ ദേവസ്ഥാനം അപൂർവങ്ങളിൽ അപൂർവമാണ് .
ദേവികോട് ശ്രീ ഭദ്ര കാളി ദേവിക്ഷേത്ര ട്രസ്റ്റ് ആണ് ക്ഷേത്രം പരിപാലിക്കുന്നത് .
Published by:Prakash g Nath


Comments
Post a Comment