Skip to main content

കർക്കടകവാവ് അമാവാസി- പിതൃ തർപ്പണം



ഹരിശ്രീ ഗണപതയേ നമ

കർക്കടകവാവ്- അമാവാസി

പിതൃ തർപ്പണം


 ബലിചെയ്യുവാൻ ഉദ്ദേശിക്കുന്ന സ്ഥലം വൃത്തിയാക്കി ചാണകം മെഴുകിയോ/തളിച്ചോ ശുദ്ധമാക്കുക.

തെക്കു ദിക്ക്:  സൂര്യന് അഭിമുഖമായി നിന്ന് വലത്തോട്ട് കാൽ ഭാഗം ചുറ്റി നിൽക്കുന്ന ഭാഗം തെക്ക് ദിക്ക്.

മന്ത്രങ്ങൾ സ്ഫുടതയോടെ പറയുവാനുള്ളതിനാൽ ബലി തർപ്പണത്തിന് മുൻപായി മന്ത്രങ്ങൾ ഒന്നോ രണ്ടോ പ്രാവശ്യം വായിക്കുന്നത് ഉചിതം.

വായിക്കാൻ അറിയാത്തവർക്ക് മറ്റുള്ളവരുടെ സഹായത്തോടെ ചെയ്യാവുന്നതാണ്. 


ബലിച്ചോർ നിർമ്മിക്കുന്ന വിധം


കുളിച്ച് ശുദ്ധമായ ശേഷം കർമ്മങ്ങൾ തുടങ്ങുക. 

ചെമ്പുപാത്രത്തിൽ (നിർബന്ധമില്ല) പാകത്തിന് വെള്ളം എടുത്ത് അടുപ്പത്ത് വയ്ക്കുക. .

അരിയും എള്ളും കഴുകി വൃത്തിയാക്കി രണ്ടു കൈകൊണ്ടും വാരിയെടുത്ത് 

" മമ പിതൃ തൃപ്ത്യാർത്ഥം 

  അമാവാസി പിണ്ഡ പ്രധാന പുജാം കാരിഷ്യേ  " 

എന്ന് പ്രാർത്ഥിച്ച് പാത്രത്തിൽ സമർപ്പിക്കുക.


വെള്ളം തിളച്ച് കഴിഞ്ഞശേഷം പാകത്തിന് പശുവിൻ നെയ്യ്. ശർക്കര, തേൻ, പാൽ, പഴം, പാവക്ക, കോവക്കാ, പയർ തുടങ്ങിയവ ചേർത്ത് നന്നായി വേവിച്ചു വറ്റിച്ചു തുമ്പിലയിൽ പരത്തി വയ്ക്കുക .


ബലിതർപ്പണം ചെയ്യുന്ന രീതി

ആവശ്യമായ സാധനങ്ങൾ

എള്ള്, ബലിപ്പൂവ്, അക്ഷതം, ചന്ദനം, തുളസി, തുമ്പില 3 എണ്ണം, കൂർച്ചം [ദർഭപുല്ല്‌  അഗ്രം  മുറിക്കാതെ അര  അടിയിൽ കുറയാതെ  മുറിച്ചെടുത്തു അഗ്രം  വൃത്താകൃതിയിൽ, തുമ്പു  കീഴ്‌പ്പോട്ടു വരുന്ന  രീതിയിൽ  കെട്ടിയത്  - ഒരെണ്ണം അതേ  നീളത്തിൽ  തുമ്പ്  മുറിച്ചത്- രണ്ടെണ്ണം ],പവിത്രം [ദർഭ കൊണ്ട്  ഉണ്ടാക്കിയ മോതിരം] , കുറുമ്പുല്ല് [ദർഭ തുമ്പ്  മുറിച്ചത് , നീളംകുറഞ്ഞതു ]  (21 എണ്ണം) എണ്ണ, തീപ്പെട്ടി, നിലവിളക്ക് [5 തിരിയിട്ട് കത്തിക്കാൻ], കിണ്ടിയിൽ ജലം 

ബലിതർപ്പണം

സ്വസ്ഥമായി തെക്കോട്ട് തിരിഞ്ഞ് ഏറ്റവും സുഖകരമായ രീതിയിൽ ചമ്രംപടിഞ്ഞ് ഇരിക്കുക.

ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ സാധനങ്ങൾ ഒരുക്കുക.

ബലിച്ചോറ് ഉണ്ടാക്കിയതിന് ശേഷം ശുഭ്ര വസ്ത്രമുടുത്ത് ഒരിക്കൽ കൂടി

സ്നാനം ചെയ്ത് ഈറനോടെ കർമ്മം ചെയ്യുന്നത് ഉത്തമം (നിർബന്ധമില്ല).

നിലവിളക്ക് 5 തിരിയിട്ട് കത്തിച്ച് യഥാസ്ഥാനത്ത് വയ്ക്കുക .


 ദേശകാല സങ്കൽപ്പം

കൈകൾ കൂപ്പി ഹൃദയത്തോട് ചേർത്തുവച്ച്, കണ്ണുകൾ അടച്ചു പിടിച്ചു നട്ടെല്ല് നിവർത്തി സങ്കൽപ്പ പാഠം ഉരുവിടുക.

ഓം തത്സത് ബ്രാഹ്മണാഃ

ദ്വിതീയ പരാർധേ 

ശ്വേത വരാഹ കൽപ്പേ 

വൈവസ്വത മന്വന്തരേ

അഷ്ടാവിംശ തിതമേ 

കലിയുഗേ

കലിപ്രഥമ പാഥേ 

ശകവർഷേ, വ്യാവഹാരികാണാം 

ഷഷ്ടി സംവത്സരാണാം മദ്ധ്യേ 

പ്രവർത്തമാനേ 

ശാർവ്വരി നാമ സംവത്സരേ 

ദക്ഷിണായനേ 

കർക്കിടകമാസേ 

കൃഷ്ണപക്ഷേ 

.................വാരേ [ആഴ്ച ]

 അമാവാസ്യം ശുഭാതിഥൌ 

................ നക്ഷത്രേ  [അന്നേ  ദിവസത്തെ  നക്ഷത്രം]

ജാംബു ദ്വീപേ 

ഭാരതഖഖണ്ഡേ  

ഭാരത ദേശേ  

മേരോർ ദക്ഷിണ പാർശ്വേ 

.......................... രാജ്യേ  [  സംസ്ഥാനത്തിൻ്റെ  പേര് ]

.......................... മണ്ഡലേ [ജില്ലയുടെ  പേര് ]

............................ഗ്രാമേ/നഗരേ (സ്ഥലപ്പേര്) 

........................... ഭവനസ്യ ആങ്കണേം - (വീട്ടുപേര്] 

............................നാമക/നാമിക ( ബലി  അർപ്പിക്കേണ്ട  ആൾ - 

                                                            പുരുഷൻ നാമക / സ്ത്രീ നാമിക)

അഹം മമ മാതൄ പിതൄ 

ഉഭയവംശ പരമ്പരാഗതാനാം

പിതൃണാം പരിതുഷ്ട്യർത്ഥം 

പാർവ്വണ ശ്രാദ്ധം കരിഷേൃ


തീർത്ഥം

കെ കഴുകി വലതു കൈയിന്റെ മോതിര വിരലിൽ പവിത്രമിട്ട് ചന്ദനം, പുഷ്പാക്ഷതങ്ങൾ കൈയിലെടുത്ത് ഈ മന്ത്രം ചൊല്ലി കിണ്ടിയിലെ വെള്ളത്തിൽ ഇടുക.


ഗംഗേ ച യമുനേ ചൈവ 

ഗോദാവരി സരസ്വതി 

നർമ്മദേ സിന്ധു കാവേരി

ജലേസ്മിൻ സന്നിധിം കുരു


തീർത്ഥം സ്വന്തം ശരീരത്തിലും ശിരസ്സിലും, ബലി  ഇടുന്ന  സ്ഥലത്തും , ബലി സാധനങ്ങളിലും തളിച്ച് ശുദ്ധമാക്കുക 

പീഠ സങ്കൽപ്പം

നേരത്തെ തയ്യാറാക്കിയ ദർഭപുല്ല് [കുറുമ്പുല്ലു -21 എണ്ണം), തല തെക്കു വശത്തു  വരത്തക്കവണ്ണം മദ്ധ്യഭാഗത്തുള്ള ഇലയിൽ വിരിക്കുക.

പിതൃക്കളെ ആവാഹിക്കൽ

കൂർച്ചം, ചന്ദനം,ബലിപ്പൂവ്, എള്ള്, അക്ഷതം,  ഇങ്ങനെ എല്ലാം കൂടി വലതു കയ്യിൽ പിടിച്ച് ഹൃദയത്തോട് ചേർത്ത് പിടിച്ചു നട്ടെല്ല് നിവർത്തി കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട്

വസുരുദ്ര ആദിത്യ  സ്വരൂപാൻ 

അസ്മത്  പിത്യ പിതാമഹ 

പ്രാപിതാ  മഹ 

മാതൃ മാതാ മഹ മാതൃ  പിതാ മഹ 

മാതൃ പിതാ മഹിൻ ധൃായാമി

അസ്മിൻ  കൂർച്ചേ  ഉഭയ വംശ 

പിത്യൺ ആവാഹയാമി 

സ്ഥാപയാമി

പൂജയാമി


പിതൃക്കളെ സ്മരിച്ച് പീഠത്തിൽ (മദ്ധ്യത്തിലുള്ള ഇലയിൽ വിരിച്ചിരിക്കുന്ന

 ദർഭപുല്ലുകളുടെ മദ്ധ്യഭാഗത്ത്]  വയ്ക്കുക. ശേഷം കൈ കൂപ്പി


മമവർഗ്ഗ ദ്വയപിത്യഭൃോ നമഃ 


എന്നു ചൊല്ലി 

അച്ചന്റേയും അമ്മയുടേയും വംശങ്ങളിലുള്ള മുഴുവൻ പിതൃക്കളേയും സ്മരിക്കുക.

ശേഷം കുറച്ചു തീർത്ഥം വലതുകൈയിലെടുത്ത്

ഓം നമോ നാരായണായ എന്ന് 3 പ്രാവശ്യം ചൊല്ലി അർച്ചിക്കുക.  

തുടർന്ന് ചന്ദനം വലതു കൈയിലെടുത്തു ഓം നമോ നാരായണായ എന്ന് 3 പ്രാവശ്യം ചൊല്ലി അർച്ചിക്കുക. 

തുടർന്ന് പുഷ്പം വലതു കൈയ്യിലെടുത്ത് ഓം നമോ നാരായണായ എന്ന് 3 പ്രാവശ്യം ചൊല്ലി അർച്ചിക്കുക.

ശേഷം ഒരു പൂവ് എടുത്ത് 

ആദി പിത്യൺ 

ആഹയാമി 

സ്ഥാപയാമി 

പൂജയാമി 

എന്നു ചൊല്ലി ആദി പിതൃക്കളെ സ്മരിച്ച് പീഠത്തിൽ സമർപ്പിക്കുക. 


പിണ്ഡ സമർപ്പണം |


നേരത്തെ തയ്യാറാക്കി വച്ച ചോറ് ഉരുളയാക്കി വലതുകൈയിലെടുത്ത്

 ഹൃദയത്തോട് ചേർത്ത് പിടിച്ച് കണ്ണുകൾ അടച്ചു പിടിച്ചു. നട്ടെല്ല് നിവർത്തി


മാത്യവംശേ മൃതായേച 

പിതൄവംശേ തഥൈവച 

ഗുരു  ശ്വശൂര, ബന്ധൂനാം

യേചാനൃേ ബാന്ധവാ മൄതാ

തിലോദകം ച പിണ്ഡം ച

പിതൃണാം പരിതുഷ്ടയേ

സമർപ്പയാമി ഭക്ത്യാഹം

പ്രാർത്ഥയാമി പ്രസിദമേ

 പിണ്ഡം പീഠത്തിലേയ്ക്ക് (നടുവിലത്തെ ഇലയിൽ വച്ചിരിക്കുന്ന ദർഭ

പുല്ലുകളുടെ മുകളിൽ സമർപ്പിക്കുക)

 തിലോദകം

ഇടതുകൈയിൽ തീർത്ഥപാത്രമെടുത്ത് വലതു കൈയിൽ എള്ള് വാരിയെടുത്ത് വലതു കൈയുടെ ചൂണ്ടുവിരലും പെരു വിരലും നിവർത്തി പിടിച്ചു വലതു കൈയിലേയ്ക്കു കിണ്ടിചരിച്ച് വെള്ള മൊഴിക്കുമ്പോൾ എള്ളും  വെള്ളവും ചേർന്നു  വലതു കൈ ചൂണ്ടുവിരലിലൂടെ ഇനി പറയുന്ന മന്ത്രം 9 പ്രാവശ്യത്തിൽ കുറയാതെ ചൊല്ലി പിണ്ഡത്തിന് ചുറ്റും വീഴ്ത്തുക.

ഓം തിലോദകം സമർപ്പയാമി  (9 പ്രാവശ്യം) 

പുണ്യസ്ഥലങ്ങൾ / ക്ഷേത്രങ്ങൾ സ്മരിക്കൽ

ശേഷം ഒരു പൂവെടുത്ത് ഇനി പറയുന്ന മന്ത്രം ചൊല്ലി പുണ്യ ക്ഷേത്രങ്ങളേയും പുണ്യ സ്ഥലങ്ങളേയും സ്മരിച്ച് പിണ്ഡത്തിലോ വടക്കു ഭാഗത്തിലോ സമർപ്പിക്കുക.

ശ്രീ കാശീപുരുഷോത്തമം 

ബദരിക അയോധ്യാ 

ഗയാ ദാരകാ 

ഗോകർണ്ണാമല

കാളഹസ്തി

മധുരാ കാമാക്ഷി

രാമേശ്വരം

ശ്രീരംഗം കമലാലയാരുണഗിരിം

ശ്രീകുംഭകോണാദിതം

ശ്വേതാരണ്യപുരം 

ചിദംബരസഭാ

മോക്ഷായ ധനയേൽ ഹൃദി 

കുലദേവതയേയും ഗ്രാമദേവതകളേയും സ്മരിക്കുക.

പിതൄ സ്മരണ 

പുഷ്പങ്ങൾ വലതുകൈയിലെടുത്ത് ഹൃദയത്തോട് ചേർത്തു വച്ച് നട്ടെല്ല് നിവർത്തി കണ്ണുകൾ അടച്ചു വെച്ച് നമുക്ക്  ജന്മം  തന്ന, നമ്മെ  വളർത്തി വലുതാക്കിയ നമ്മുടെ രക്ഷിതാക്കളെ ,മാതാപിതാക്കളെ ,പിതൃ പരമ്പരയെ വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി സ്മരിക്കുക.

അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് അവരോട് ക്ഷമ പറയുക. നമുക്ക് തന്ന സംസ്കാരത്തിനും സമ്പത്തിനും സ്നേഹത്തിനും കരുതലിനും അങ്ങേയറ്റം നന്ദി മനസ്സിൽ കൊണ്ടുവരിക.

നമ്മുടെ പിതൃക്കൾ നമുക്ക് മുമ്പിൽ ഇരിക്കുന്നതായി ഭാവനയിൽ കണ്ട് മനസ്സു കൊണ്ട് അവരോട് സംവദിക്കുക.

പ്രദക്ഷിണം

പുഷ്പാക്ഷതങ്ങൾ കൈയിലെടുത്ത് എഴുന്നേറ്റ് പിണ്ഡത്തിനെ മൂന്നു പ്രാവശ്യം പ്രദക്ഷിണം ചെയ്യുക. 

യാനികാനി ച പാപാനി 

ജൻമാന്തര കൃതാനി ച

താനി താനി വിനശ്യന്തി

പ്രദക്ഷിണ പദേ പദേ 

പിണ്ഡത്തിൽ സമർപ്പിച്ചു നമസ്കരിക്കുക.

പ്രതിജ്ഞ

ഞാൻ ഭാരതീയ സംസ്കാരത്തെ ഉൾകൊണ്ട്, വരും തല മുറയ്ക്ക് മാതൃകയാകും വിധം ജിവിക്കും

ഭാരതീയ ധർമ്മത്തിലും ദർശനങ്ങളിലും ഊന്നിയ ആചാര അനുഷ്ഠാനങ്ങൾ ജീവിത ചര്യയാക്കും.

ഭാരത ഭൂവിൽ ജനിക്കാൻ സാധിച്ചതിലും ഈ സംസ്കാരത്തെ ഉൾകൊണ്ട് ജീവിക്കുവാൻ സാധിച്ചതിലും, ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു.

നിമജ്ജനം

നേരത്തെ ആവാഹിച്ചു വച്ച കൂർച്ചം അതിന്റെ തലയിലെ കെട്ടഴിച്ചു പിതൃക്കളെ പിതൃലോകത്തേയ്ക്ക് വളരെ നന്ദിയോടും സന്തോഷത്തോടും കൂടി പറഞ്ഞയക്കുക. ശേഷം പവിത്രം കെട്ടഴിച്ച് വയ്ക്കുക.


ബലിയിട്ട സ്ഥലത്തുള്ള പരമാവധി സാധനങ്ങൾ കൂട്ടിയെടുത്ത് ഒരു ഇലയിൽ വച്ച് കൊണ്ട് നാരായണ നാമം ജപിച്ചു കൊണ്ട് ബലിപിണ്ഡം ജലാശയത്തിൽ ഒഴുക്കുകയോ, കാക്കകൾക്ക് കൊടുക്കുകയോ, ഉചിതമായ രീതിയിൽ സൗകര്യമുള്ള രീതിയിൽ വൃത്തിയുള്ള സ്ഥലത്തിൽ സമർപ്പിക്കുകയോ ചെയ്യാം (മറ്റുള്ള ജന്തുക്കൾ കഴിക്കാത്ത രീതിയിൽ നിമജ്ജനം ചെയ്യുക)

ശേഷം ഭസ്മം നനച്ചു കുറിയിട്ട് 108 ഉരു നാരായണ നാമം ജപിച്ച് മുതിർന്നവരെ സ്മരിച്ച് അനുഗ്രഹം വാങ്ങുക. 

പാർവ്വത ശ്രാദ്ധം സമ്പൂർണ്ണം...........ശുഭം





ബലി തർപ്പണം നടത്തുന്ന രീതി



Published by: Prakash g Nath

 

Comments

Popular posts from this blog

ശ്രീ ശങ്കരൻ

  . ശ്രീ ശങ്കരൻ ശിവഗുരു എന്ന ബ്രാഹ്മണൻ്റെയും ആര്യാ അന്തർജ നത്തിൻ്റെയും പുത്രനായി എ.ഡി.788-ൽ കാലടി എന്ന സ്ഥലത്ത് ജനിച്ചു. കൈപ്പള്ളി ഇല്ലം എന്നാണ് കുടുംബനാമം കാലടി എ ന്ന ഗ്രാമം ആദ്യകാലത്ത് "ശശലം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് കേരളേ ശശല ഗ്രാമേവിപ്രപത്ന്യാം മ ദംശത ഭവിഷ്യ തി മഹാദേവോ ശങ്കരാ ഖൃോ ദ്വിജോത്തമ്." എന്നാണ് ശങ്കരൻ്റെ ജന്മദേശത്തെക്കുറിച്ച് പറയുന്നത്. പെരിയാറിലെ നിത്യസ്താനവും, കുലദേവതാ ക്ഷേത്രങ്ങളിലെ ദർശനവും മുടങ്ങിയ അമ്മയുടെ സങ്കട നിവൃത്തിക്കായി ബാലനായ ശങ്കരൻ തൻ്റെ കാൽകൊണ്ട് വരഞ്ഞ് പെരിയാറിനെ ഇല്ലത്തിനടുത്തേക്ക് ഗതി മാറ്റിവിട്ടു. കാൽ കൊണ്ട് വരഞ്ഞ് നദിയുടെ ഗതി മാറ്റിയ ഇടം പിന്നീട് കാലടി എന്ന പേരിൽ പ്രസിദ്ധമായി. ശ്രീശങ്കരൻ കിഴക്ക് ജഗന്നാഥപുരിയിൽ ഗോവർദ്ധനമഠം , തെക്ക് മൈസൂറിൽ ശ്യഗേരിമഠം , പടിഞ്ഞാറ് ദ്വാരകയിൽ ശാരദാമഠം , വടക്ക് ബദരിയിൽ ജ്യോതിർ മഠവും സ്ഥാപിച്ചു. ഗോവർദ്ധനമഠത്തിൽ ഋഗ്വേദവും ,ശ്യഗേരി മഠത്തിൽ യജുർവേദവും , ജ്യോതിർ മഠത്തിൽ അഥർവ്വവേദവും പ്രചരിപ്പിക്കാൻ വ്യവസ്ഥ ചെയ്തു. ആചാര്യ സ്വാമികളുടെ ഗുരുനാഥൻ ശ്രീ ഗോവിന്ദഭഗവൽപ്പാദർ എന്ന മഹാനായിരുന്നു. വിഷ്ണു ശർമ്മ നെന...